മസ്കത്ത്: ഒമാന്റെ ബജറ്റ് എയര്‍ വിമാനമായ സലാം എയറിന്റെ മസ്കത്ത്-തിരുവനന്തപുരം സര്‍വീസ് ജനുവരി മൂന്ന് മുതല്‍ തുടങ്ങും. ആഴ്ചയില്‍ രണ്ട് വീതം സര്‍വിസുകളായിരിക്കും ഉണ്ടാവുക. ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ മസ്കത്തില്‍നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.25ന് തിരുവനന്തപുരത്തെത്തും. 66.20 റിയാലാണ് ടിക്കറ്റ് നിരക്ക്.
ഇതില്‍ ഏഴ് കിലോ ഹാന്‍ഡ് ബാഗും 20 കിലോ ചെക്ക് ഇന്‍ ലഗേജും കൊണ്ടുപോകാന്‍ കഴിയും. ഏഴ് റിയാല്‍ അധികം നല്കിയാല് ചെക്ക് ഇന്‍ ലഗേജ് 30 കിലോ ആക്കി ഉയര്‍ത്താനും സാധിക്കും. തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളിലായിരിക്കും സര്‍വിസ്. പുലര്‍ച്ചെ 4.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്കത്തില് എത്തും. 115.50റിയാലാണ് ടിക്കറ്റ് നിരക്ക്.