ലെന്‍സ്‌ഫെഡ് ജില്ലാസമ്മേളം നാളെ

ലെന്‍സ്‌ഫെഡ് ജില്ലാസമ്മേളം നാളെ

കോഴിക്കോട്; എഞ്ചിനീയര്‍മാരുടെയും, സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലെന്‍സ്‌ഫെഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍ വൈസര്‍ ഫെഡറേഷന്റെ(ലെന്‍സ്‌ഫെഡ്) പതിമൂന്നാമത് ജില്ലാ സമ്മേളനം നാളെ(ശനി) ഹോട്ടല്‍ വുഡീസ് ബ്ലെഷറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാലത്ത് 10 മണിക്ക് എം.കെ.രാഘവന്‍ എം.പി.സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് പി.ജെ.ജൂഡ്‌സന്‍ അധ്യക്ഷത വഹിക്കും. സ്ഥാപക ജന.സെക്രട്ടറി ആര്‍.കെ മണിശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ജന.സെക്രട്ടറി എം.മനോജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മലാപറമ്പില്‍ നിര്‍മ്മിച്ച ആസ്ഥാന മന്ദിരം ലെന്‍സ്‌ഫെഡ് ടവര്‍ കാലത്ത് 8.30ന് സംസ്ഥാന പ്രസിഡണ്ട് സി.എസ്.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പി.ജെ.ഡൂഡ്‌സന്‍, എന്‍.അജിത്കുമാര്‍, വി.കെ.പ്രസാദ്, സി.എച്ച്.ഹാരിസ്, മനോജ്.വി.എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *