അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘കാതല്‍ ദ കോര്‍’ന് വന്‍ സ്വീകാര്യത

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘കാതല്‍ ദ കോര്‍’ന് വന്‍ സ്വീകാര്യത

നജി: ജിയോ ബേബി സംവിധാനംചെയ്ത ചെയ്ത മമ്മൂട്ടി, ജ്യോതിക എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായ കാതല്‍ ദ കോര്‍ എന്ന ചിത്രത്തിന് ഇന്ത്യന്‍ പനോരമയില്‍ വന്‍ സ്വീകരണം ലഭിച്ചു. ചിത്രത്തിന് വന്‍ നിറഞ്ഞസദസ്സില്‍ നിറകയ്യടികളോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ വരവേറ്റത്.

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 2, സുധാന്‍ഷു സരിയ സംവിധാനം ചെയ്ത സനാ തുടങ്ങിയ ചിത്രങ്ങളും ഇന്നലെ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. മയാന്‍ റിപ്പ് സംവിധാനം ചെയ്ത ഇസ്രായേലി ചിത്രം ദ അതര്‍ വിഡോ, വ്രെഗാസ് ഭനുതേജ സംവിധാനം ചെയ്ത അന്ത്രഗോജി എന്നീ ചിത്രങ്ങളാണ് അന്തരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ മറ്റ് ചിത്രങ്ങള്‍.അന്ത്രഗോജിയിലെ പ്രാണി എന്ന സ്‌കൂള്‍ ടീച്ചറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട്, വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം തുടങ്ങിയ ചിത്രങ്ങള്‍ ഇന്ന് ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കും.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *