ടാന്‍സാനിയന്‍ മെഡിക്കല്‍ സംഘത്തിന് കോഴിക്കോട് മൈഹാര്‍ട്ട്-സ്റ്റാര്‍ കെയറില്‍ ടാവര്‍ പരിശീലനം നല്‍കി

ടാന്‍സാനിയന്‍ മെഡിക്കല്‍ സംഘത്തിന് കോഴിക്കോട് മൈഹാര്‍ട്ട്-സ്റ്റാര്‍ കെയറില്‍ ടാവര്‍ പരിശീലനം നല്‍കി

കോഴിക്കോട്: ടാന്‍സാനിയന്‍ മെഡിക്കല്‍ സംഘത്തിന് കോഴിക്കോട് മൈഹാര്‍ട്ട്-സ്റ്റാര്‍ കെയറില്‍ ടാവര്‍ (ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്മെന്റ്- ടി എ വി ആര്‍) പരിശീലനം നല്‍കി. അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്ക്കാനായി ഹൃദയശസ്ത്രക്രിയ ചെയ്യാന്‍ കഴിയാത്ത രോഗികള്‍ക്കാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ടാവര്‍ ചെയ്യാറുള്ളത്. ടാന്‍സാനിയയില്‍ നിന്നുള്ള ഹൃദ്രോഗ വിദഗ്ധനായ ഡോ. ഖുസൈമ ഷബിര്‍ഹുസീന്‍ ഖാന്‍ഭായ്, റിഡിനസ് സകായ മലാഷാനി, പോളികാര്‍പ് സെറാപിനി, ഹേമല്‍ ബരോട്ട് എന്നിവര്‍ക്കാണ് മൈ ഹാര്‍ട്ട് കാര്‍ഡിയാക് കെയര്‍ സെന്ററിലെ വിദഗ്ധ സംഘം പരിശീലനം നല്‍കിയത്. ഹൃദയത്തിലെ ഇടുങ്ങിയതോ പൂര്‍ണ്ണമായും തുറക്കാന്‍ കഴിയാത്തതോ ആയ അയോര്‍ട്ടിക് വാല്‍വുകള്‍ മാറ്റിവയ്ക്കാനാണ് ടാവര്‍ രീതി ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ടാവര്‍ പരിശീലനം നല്‍കുന്നതിനുള്ള പ്രത്യേക കേന്ദ്രമായി മൈഹാര്‍ട്ട്-സ്റ്റാര്‍ കെയര്‍ മാറുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായും മാനേജ്മെന്റ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *