നിലാ മുദ്ര മാഞ്ഞു ഇന്ന് പാറക്കൂട്ടങ്ങളും ഗര്‍ത്തങ്ങളും: എം.മുകുന്ദന്‍

നിലാ മുദ്ര മാഞ്ഞു ഇന്ന് പാറക്കൂട്ടങ്ങളും ഗര്‍ത്തങ്ങളും: എം.മുകുന്ദന്‍

മാഹി :തലമുറകളായി കവികളും എഴുത്തുകാരും സ്വപ്നം കണ്ട കാല്‍പ്പനിക ഭാവനയിലെ തങ്ക സ്വപ്നമല്ല, മറിച്ച് ശാസ്ത്രജ്ഞര്‍ റോക്കറ്റ യച്ച് എടുത്ത ചന്ദ്രന്റെ വിരൂപമായ മുഖമാണ് ഇന്ന് നാം കാണുന്നതെന്ന് വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദന്‍. കുളിരാര്‍ന്ന സുന്ദരമായ നിലാവ് മനസ്സില്‍ നിന്ന് മാഞ്ഞുപോയി. പകരം പാറകളും ഗര്‍ത്തങ്ങളും നിറഞ്ഞ ചന്ദ്രരൂപത്തെയാണ് ശാസ്ത്രജ്ഞര്‍ നമുക്ക് കാണിച്ചു തന്നത് – നോവലിസ്റ്റ് പറഞ്ഞു.
പന്തക്കല്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ തെന്നിന്ത്യന്‍ വിജ്ഞാന്‍ ജ്യോതി കോണ്‍ക്ലേവിന്റേയും,ത്രിദിന സ്‌പെയ്‌സ് എക്‌സിബിഷന്റേയും ഉദ്ഘാടന ചടങ്ങില്‍ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹൈദരബാദ് റീജ്യണ്‍ നവോദയ വിദ്യാലയ സമിതി ഡെ: കമ്മീഷണര്‍ പി.ഗോപാലകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.പ്രമുഖ ശാസ്ത്ര പ്രതിഭകളായ
തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ഔട്ട്സ്റ്റാന്‍ഡിങ് സൈന്റിസ്റ്റ് ആന്‍ഡ് അസോസിയേറ്റ് ഡയറക്ടര്‍ എ.ഷൂജ മുഖ്യഭാഷണം നടത്തി. റോക്കറ്റ് പ്രൊപ്പലന്റ് പ്ലാന്റ് അഡീഷണല്‍ ജനറല്‍ മാനേജര്‍ പി സരോജന്‍, ടെക്‌നോളജി ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ഷിജു ചന്ദ്രന്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് സരോസ് റോബോട്ടിക് ഡിവിഷന്‍ എന്‍ജിനീയര്‍ ജി.ആര്‍.സംഗീത. എസ് എഫ് സൈന്റിസ്റ്റ് എന്‍ജിനീയര്‍ എം.ശ്രീജിത്ത്, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിക്കല്‍ ഡിവൈസസ് എഞ്ചിനീയര്‍ ശരത് എസ് നായര്‍ എന്നീ പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ സംബന്ധിച്ചു.
നവോദയ വിദ്യാലയ സമിതിയുടെ ഹൈദരാബാദ് മേഖലയിലെ 49 ഓളം വിജ്ഞാനജ്യോതി വിജ്ഞാന കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികളും. കേരളം, കര്‍ണാടക, എ.പി എന്നിവിടങ്ങളിലെ എല്ലാ കെ എന്‍ വി എസുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുമാണ് പ്രതിനിധികളായെത്തിയത്.ശാസ്ത്രജ്ഞരുമായുള്ള സംവേദനാത്മക സെഷനുകള്‍, അവരുടെ പ്രവര്‍ത്തനങ്ങളുടേയും പരിപാടികളുടേയും പ്രദര്‍ശനം, ശാസ്ത്ര മത്സരങ്ങള്‍, ബഹിരാകാശ പ്രദര്‍ശനത്തില്‍ പങ്കെടുക്കുക തുടങ്ങിയവയ്ക്കുള്ള വേദിയായി കോണ്‍ക്ലേവ് മാറി. മാഹി മേഖലയിലെയും കേരളത്തിലെ സമീപ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികളും ഇതില്‍ പങ്കെടുക്കുന്നുണ്ട്. പ്രിന്‍സിപ്പല്‍ ഡോ: കെ.ഒ. രത്‌നാകരന്‍ സ്വാഗതം പറഞ്ഞു.ഡോ: കെ. സജീവന്‍, കെ.പി. ജിതിന്‍ സംസാരിച്ചു.
നവോദയ വിദ്യാലയ വാര്‍ഷികാഘോഷങ്ങള്‍ രമേശ് പറമ്പത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ: കെ.ഒ.രത്‌നാകരന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ടി.ഗോപാലകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.വിവിധ കലാപരിപാടികള്‍ അരങ്ങേറി. നാളെ കോണ്‍ക്ലേവ് സമാപിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *