വാഴാതെ,..തുടരെ..വിക്കറ്റ് വീണ് ഇന്ത്യ; 240 റണ്‍സെടുത്ത് എല്ലാവരും പുറത്ത്

വാഴാതെ,..തുടരെ..വിക്കറ്റ് വീണ് ഇന്ത്യ; 240 റണ്‍സെടുത്ത് എല്ലാവരും പുറത്ത്

അഹമ്മദാബാദ്: സ്റ്റേഡിയത്തിലെ നീലക്കടലിനു പ്രതീക്ഷിച്ച നിലയില്‍ പ്രകടനം പുറത്തെടുക്കാനാവാതെ ഇന്ത്യ. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയക്കുമുന്നില്‍ 241 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ പരുങ്ങലിലാണ്. വിരാട് കോലിയും കെ.എല്‍.രാഹുലും ഇന്ത്യയ്ക്കായി അര്‍ധ സെഞ്ചറി നേടി. സ്റ്റേഡിയത്തിലെ നീലക്കടലിനു മുന്നില്‍ കത്തിക്കയറുമെന്ന് പ്രതീക്ഷിച്ച ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഓപ്പണര്‍മാര്‍ക്കും വാലറ്റത്തിനും മികച്ച സ്‌കോര്‍ കണ്ടെത്താനാകാതെ വന്നതോടെ ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അഞ്ചാം ഓവറില്‍ ആദം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്. 7 പന്തില്‍ 4 റണ്‍സാണ് താരത്തിന്റെ സംഭാവന. തകര്‍പ്പനടികളുമായി കളം നിറഞ്ഞ നായകന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ചറിക്ക് 3 റണ്‍സ് അകലെ വീണു. 31 പന്തില്‍ 47 റണ്‍സെടുത്ത രോഹിത്ത് ട്രാവിസ് ഹെഡിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. മാക്സ്വെല്ലിന്റെ പന്തില്‍ തുടര്‍ച്ചയായി സിക്സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു.

രോഹിത്തിനു പിന്നാലെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ശ്രേയസ് അയ്യരും പുറത്തായി. 3 പന്തില്‍ 4 റണ്‍സ് നേടിയ ശ്രേയസിന്റെ ഷോട്ട് ജോഷ് ഇംഗ്ലിസിന്റെ കൈകളില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ 1ന് 76 എന്ന നിലയില്‍നിന്ന് 3ന് 81 എന്ന നിലയിലേക്ക് ഇന്ത്യ വീണു. സ്‌കോര്‍ 148ല്‍ നില്‍ക്കേ അര്‍ധ സെഞ്ചറി നേടിയ സൂപ്പര്‍ താരം വിരാട് കോലി പുറത്തായി. 63 പന്തില്‍ 54 റണ്‍സ് നേടിയാണ് കോലി പുറത്തായത്. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്ത് ബാറ്റില്‍ തട്ടി വിക്കറ്റിലേക്ക് വീഴുകയായിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് കോലി മടങ്ങിയത്. മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെയാണ് പിന്നിലാക്കിയത്.

 

വാഴാതെ,..തുടരെ..വിക്കറ്റ് വീണ് ഇന്ത്യ; 240 റണ്‍സെടുത്ത് എല്ലാവരും പുറത്ത്

Share

Leave a Reply

Your email address will not be published. Required fields are marked *