മൂവ്‌മെന്റ് ഓഫ് സെക്കുലര്‍ കോര്‍ഡിനേഷന്‍സിന്റെ അധിനിവേശ പ്രതിരോധം 20ന്

മൂവ്‌മെന്റ് ഓഫ് സെക്കുലര്‍ കോര്‍ഡിനേഷന്‍സിന്റെ അധിനിവേശ പ്രതിരോധം 20ന്

കോഴിക്കോട്: മൂവ്‌മെന്റ് ഓഫ് സെക്കുലര്‍ കോര്‍ഡിനേഷന്‍ സംഘടിപ്പിക്കുന്ന അധിനിവേശ പ്രതിരോധം 20ന്(തിങ്കള്‍) ഉച്ചക്ക് 2.30ന് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അയക്കുന്ന 10 ലക്ഷം മെയില്‍ കാമ്പയിന്റെ ലോഗോ ലോഞ്ചിങ് സംഗമത്തില്‍ നടക്കും. മുക്കം ഉമ്മര്‍ ഫൈസി, സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍, കെ.മോഹനന്‍ മാസ്റ്റര്‍, പ്രൊഫ.എ.പി.അബ്ദുല്‍ വഹാബ്, കെ.ടി.ജലീല്‍.എം.എല്‍.എ, ടി.കെ.അബ്ദുള്ളക്കോയ മദനി, പ്രൊഫ.വര്‍ഗ്ഗീസ് ജോര്‍ജ്ജ്, കെ.പി.നൗഷാദ് അലി, ഡോ.ഐ.പി.അബ്ദുല്‍ സലാം, ടി.നൗഷാദ്, ലത്തീഫ് തുറയൂര്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.ടി.എ.റഹീം.എം.എല്‍എ, കെ.എസ്.ഹംസ, എന്‍.കെ.അബ്ദുല്‍ അസീസ്, സബാഹ് കുണ്ടുങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *