ശരിയായ ആഹാരം നല്ല ആരോഗ്യവാനായിരിക്കാന്‍ സഹായിക്കും. ഇപ്പോള്‍ മലിനീകരണ തോത് വളരെ കൂടുതലാണ്. വായു മലിനീകരണം വിവിധ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന പുകമഞ്ഞിന്റെ അനന്തരഫലങ്ങള്‍ ആസ്ത്മ, ചര്‍മ്മപ്രശ്‌നങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.
ശ്വസനസംബന്ധമായ ആശങ്കകള്‍ക്കപ്പുറം വായു മലിനീകരണം കണ്ണുകളെ ബാധിക്കുകയും അലര്‍ജികള്‍ക്കും അണുബാധകള്‍ക്കും ഇടയാക്കുകയും ചെയ്യും. അതിനാല്‍, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും വായു മലിനീകരണത്തെ ചെറുക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ചില ആഹാര വസ്തുക്കള്‍ സഹായിക്കും അവ എന്തൊക്കയാണെന്ന് നോക്കാം
കുരുമുളക്
രോഗപ്രതിരോധശേഷി കൂട്ടുന്നതിന് ഏറ്റവും മികച്ചതാണ് കുരുമുളക്. ഇതില്‍ പൈപ്പറിന്‍ അടങ്ങിയിട്ടുണ്ട്. കരുമുളക് ശരീരത്തിലെ എനര്‍ജി ലെവല്‍ വര്‍ദ്ധിപ്പിക്കുന്നു. കുരുമുളകും പഴങ്ങളും സലാഡുകളും ചേര്‍ത്ത് കഴിക്കുന്നത് അതിന്റെ രുചി ഇരട്ടിയാക്കുന്നു.
ഇഞ്ചി
ആന്റി-ഇന്‍ഫ്‌ലമേറ്ററി ?ഗുണങ്ങളുള്ള ഇഞ്ചി രോഗപ്രതിരോധ സംവിധാനത്തിന് സഹായകമാണ്. ദിവസവും ഇഞ്ചിയിട്ട ചായ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുക മാത്രമല്ല ദഹനപ്രശ്നങ്ങളും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അകറ്റുക ചെയ്യുന്നു.
നെല്ലിക്ക
വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ മെറ്റബോളിസത്തെ സഹായിക്കുകയും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
നെയ്യ്
നെയ്യില്‍ ഫാറ്റി ആസിഡുകളും ലിനോലെനിക്, അരാച്ചിഡോണിക് ആസിഡ് പോലുള്ള അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. നെയ്യ് കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.