ശ്രീ വാഗ്ഭടാനന്ദ ഗുരു ജീവ ചരിത്രം പുസ്തക പ്രകാശനം 18ന്

ശ്രീ വാഗ്ഭടാനന്ദ ഗുരു ജീവ ചരിത്രം പുസ്തക പ്രകാശനം 18ന്

കോഴിക്കോട്: അജിത മാധവ് രചിച്ച ശ്രീ വാഗ്ഭടാനന്ദഗുരു ജീവ ചരിത്രത്തിന്റെ പ്രകാശനം 18ന്(ശനി) വൈകിട്ട് 4 മണിക്ക് വേദി ഓഡിറ്റോറിയത്തില്‍ വെച്ച് മാതൃഭൂമി ചെയര്‍മാനും മാനേജിംങ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ എഴുത്തുകാരന്‍ ഭാനു പ്രകാശിന് നല്‍കി പ്രകാശനം ചെയ്യും. പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി അധ്യക്ഷത വഹിക്കും. എഴുത്തുകാരി ട്രീസ അനില്‍ പുസ്തക പരിചയം നടത്തും. ആത്മ വിദ്യാസംഘം മുന്‍ പ്രസിഡണ്ട് കുമാരന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും. വില്‍സണ്‍ സാമുവല്‍, ഭാസി മലാപറമ്പ്, കെ.എസ്.വെങ്കിടാചലം, ഇ.ആര്‍.ഉണ്ണി, സുധീഷ് കക്കാടത്ത് ആശംസകള്‍ നേരും. അജിത മാധവ് മറുമൊഴി നടത്തും.
ലക്ഷ്മി നന്ദ പ്രാര്‍ത്ഥന ആലപിക്കും. സുനില്‍ മടപ്പള്ളി സ്വാഗതവും, രമ്യ ബാലകൃഷ്ണന്‍ നന്ദിയും പറയും. സദ്ഭാവന ബുക്‌സ് ആണ് പ്രസാധകര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *