ഒട്ടുമിക്ക ആളുകളിലും കാണുന്ന ആരോഗ്യപ്രശ്നമാണ് അമിതരക്തസമ്മര്‍ദം അഥവാ ബിപി. അറ്റാക്ക്, സ്ട്രോക്ക് തുടങ്ങിയ പല അവസ്ഥകളിലേയ്ക്കും നയിക്കാവുന്ന ഒരു പ്രശ്നമാണ് ബിപി. സാധാരണ 35 വയസ്സിന് മുകളില്‍ ഉള്ള ആളുകള്‍ക്കാണ് ഇത്തരം അവസ്ഥകള്‍ കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇന്നത്തെ മാറിയ ജീവിതശൈലിക്ക് അനുസൃതമായി ചെറുപ്പക്കാരിലും കാണപ്പെടുന്നുണ്ട്. പലപ്പോഴും നാം ശ്രദ്ധിയ്ക്കാതെ ചെയ്യുന്ന ചില കാര്യങ്ങള്‍ ബിപിയിലേയ്ക്കു നയിക്കാറുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ.
ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം
അനാരോഗ്യകരമായ ശരീരഭാരത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നതോടൊപ്പം തന്നെ നിങ്ങളുടെ രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. ദിവസവും കുറഞ്ഞത് 30 മിനിറ്റു നേരമെങ്കിലും നിങ്ങള്‍ വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തണം.
പുകയില, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം
പുകവലിയും ചവയ്ക്കുന്ന പുകയിലയുടെ ഉപയോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. നിങ്ങള്‍ പുകയില ഉപയോഗത്തിന് അടിമയാണെങ്കില്‍, വിദഗ്ദ്ധ സഹായം തേടേണ്ടതാണ്.
മാനസിക സമ്മര്‍ദ്ദം
ജോലിയിലെ സമ്മര്‍ദ്ദം, പരീക്ഷ തുടങ്ങി നിരവധി കാരണങ്ങള്‍ മൂലം സമ്മര്‍ദ്ദം അനുഭവപ്പെടാം. സമ്മര്‍ദ്ദത്തിനുള്ള കാരണം ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുവാനും ഇടയാക്കും.
ഉപ്പിന്റെ ഉപയോഗം
ഉപ്പ് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും എന്നതിനാല്‍, ഹൈപ്പര്ടെന്ഷന് ഉള്ള രോഗികള്‍ ഉപ്പിന്റെ ഉപഭോഗം കുറയ്ക്കേണ്ടതാണ്. ഭക്ഷണത്തില്‍ വളരെ കുറിച്ച് ഉപ്പ് മാത്രം ചേര്‍ത്ത് കഴിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
