പോര്‍ക്കിനും മട്ടനും പകരം ചൈനയില്‍ വിളമ്പുന്നത് പൂച്ചയിറച്ചി

പോര്‍ക്കിനും മട്ടനും പകരം ചൈനയില്‍ വിളമ്പുന്നത് പൂച്ചയിറച്ചി

ബെയ്ജിങ്: ചൈനയിലെ ജാങ്സു പ്രവിശ്യയിലെ സൂസ്ഹോഹില്‍ പല ഭക്ഷണശാലകളിലും പൂച്ചയിറച്ചി വ്യാപകമായി വില്‍ക്കപ്പെടുന്നു.പോര്‍ക്കും മട്ടനുമെന്ന വ്യാജേനയാണ് പൂച്ചയിറച്ചി വിളമ്പുന്നത്.അറവു ശാലകളിലേക്ക് ട്രക്കുകളില്‍ പൂച്ചകളെ കടത്തുന്നുണ്ടെന്ന് മൃഗസ്നേഹികളുടെ സംഘടന പോലീസിന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അറവുശാലകളിലെത്തിച്ച ആയിരത്തിലധികം പൂച്ചകളെ കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. അറവു ശാലകളില്‍ നിന്ന് നഗരത്തിന്റെ പല ഭക്ഷണ ശാലകളിലേക്കും പൂച്ച മാംസം എത്തുന്നുണ്ടോ എന്നും മൃഗ സ്‌നേഹികള്‍ ആരോപിക്കുന്നു.
450 ഗ്രാം മട്ടന് 30 യുവാന്‍ അതായത് ഏകദേശം 340 ഇന്ത്യന്‍ രൂപയാണ്.എന്നാല്‍ പൂച്ചയുടെ മാംസം 450 ഗ്രാമിന് 4.50 യൂവാന്‍ മാത്രമാണ് വില.നാലോ അഞ്ചോ പൗണ്ട് തൂക്കം വരുന്ന പൂച്ചയിറച്ചി മട്ടനെന്ന വ്യാജേന വിറ്റാല്‍ അത്രയും പണം ലാഭം.

മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യവുമായി ചൈനീസ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. യാതൊരു തരത്തിലുള്ള ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും രാജ്യത്ത് പാലിക്കപ്പെടുന്നില്ലെന്നാണ് വിമര്‍ശനം. അടുത്തിടെ ചൈനയിലെ ഒരു സ്‌കൂളില്‍ കുട്ടികള്‍ക്ക് വിളമ്പിയ ഉച്ചഭക്ഷണത്തില്‍ എലിയുടെ തല കണ്ടെത്തിയതും വാര്‍ത്തയായിരുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *