ഇനി പറക്കാം; ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യക്കാര്‍ക്ക് ഫ്രീ വിസ നല്‍കാനൊരുങ്ങി ശ്രീലങ്ക

ഇനി പറക്കാം; ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യക്കാര്‍ക്ക് ഫ്രീ വിസ നല്‍കാനൊരുങ്ങി ശ്രീലങ്ക

ഇനി ഫ്രീവിസയില്‍ പറക്കാം അതും ശ്രീലങ്കയിലേക്ക്. ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കാനൊരുങ്ങി ശ്രീലങ്ക. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്‍ഡൊനീഷ്യ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് സൗജന്യ വിസ അനുവദിക്കുക. ഇതുസംബന്ധിച്ച തീരുമാനത്തിന് ശ്രീലങ്കന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ആദ്യ ഘട്ടമെന്ന നിലയില്‍ അഞ്ചുമാസത്തേക്കാണ് അനുമതി.

തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ മാര്‍ച്ച് 31 വരെയാണ് സൗജന്യ വിസയ്ക്ക് അനുമതി നല്‍കുക. രാജ്യത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. വരും വര്‍ഷങ്ങളില്‍ 50 ലക്ഷം അധിക വിനോദ സഞ്ചാരികളെയാണ് ശ്രീലങ്ക ലക്ഷ്യമിടുന്നത്.

സൗജന്യ വിസ കൂടാതെ രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അടുത്തുതന്നെ ഇടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ നീക്കമാരംഭിച്ചിട്ടുണ്ട്. ടൂറിസം വരുമാനം ഗണ്യമായി കുറഞ്ഞതോടെയാണ് പുതിയ നീക്കത്തിലേക്ക് ശ്രീലങ്ക നീങ്ങുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *