പാസ്‌വേഡ് മറന്നെങ്കില്‍ പേടിക്കേണ്ട പാസ് കീ ഉപയോഗിക്കൂ, അറിയൂ വാട്‌സാപ്പിലെ പുതിയ മാറ്റം

പാസ്‌വേഡ് മറന്നെങ്കില്‍ പേടിക്കേണ്ട പാസ് കീ ഉപയോഗിക്കൂ, അറിയൂ വാട്‌സാപ്പിലെ പുതിയ മാറ്റം

സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും ഉപയോക്താക്കള്‍ക്ക് ലോഗിന്‍ പ്രക്രിയ എളുപ്പമാക്കുന്നതിനുമായി ആമസോണ്‍ മൈക്രൊസോഫ്റ്റ്, ഗൂഗിള്‍, ആപ്പിള്‍, വാട്ട്‌സ്ആപ്പ് എന്നിവയ്ക്ക് പിന്നാലെ പാസ് കീ സംവിധാനം അവതരിപ്പിക്കുന്നു.
ഓണ്‍ലൈന്‍ അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യുന്നതിന് പാസ്‌വേഡിനു പകരം  ഉപയോഗിക്കുന്ന സംവിധാനമാണ് പാസ് കീ. ഇത് ഒരു തവണ പ്രക്രിയയാണ്. പാസ് കീ സെറ്റ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് പസ്‌വേഡ് ഓര്‍ത്തിരിക്കേണ്ട കാര്യമില്ല, ഒടിപി സംവിധാനവും ഒഴിവാക്കാം.
ഫിംഗര്‍പ്രിന്റ്, ഫെയ്‌സ് ഐഡി എന്നിവ ഉപയോഗിച്ചാണ് പാസ് കീ വഴിയുള്ള ലോഗ് ഇന്‍ സാധ്യമാകുന്നത്. ബയോമെട്രിക്ക് സംവിധാനങ്ങളില്ലാത്ത സ്മാര്‍ട്ട്‌ഫോണാണെങ്കില്‍ സ്‌ക്രീന്‍ ലോക്ക് പാറ്റേണ്‍ അല്ലെങ്കില്‍ നമ്പറും ഉപയോഗിച്ച് പാസ് കീ സെറ്റ് ചെയ്യാനാകും.

ആമസോണില്‍ പാസ് കീ സെറ്റ് ചെയ്യുന്ന വിധം

ആമസോണ്‍ ആപ്ലിക്കേഷനിലേക്കൊ വെബ്‌സൈറ്റിലേക്കോ ലോഗ് ഇന്‍ ചെയ്യുക.
അക്കൗണ്ട് സെക്ഷന്‍ തിരഞ്ഞെടുക്കുക.

ലോഗ് ഇന്‍ ആന്‍ഡ് സെക്യൂരിറ്റി വിഭാഗത്തില്‍ പാസ് കീസ് എന്ന ഓപ്ഷനുണ്ടാകും. തുടര്‍ന്ന് നിര്‍ദേശങ്ങള്‍ അനുസരിച്ച് പാസ് കീ സെറ്റ് ചെയ്യുക.
പാസ് കീ അക്കൗണ്ടില്‍ ചേര്‍ത്തു കഴിഞ്ഞാല്‍, ഏത് ഉപകരണത്തിലും നിങ്ങള്‍ക്ക് എളുപ്പത്തില്‍ ലോഗ് ഇന്‍ ചെയ്യാനാകും. ഐഒഎസിലാണ് ആദ്യം സവിശേഷത ലഭ്യമാകുക. ആന്‍ഡ്രോയ്ഡില്‍ വൈകാതെ പാസ് കീ സംവിധാനമെത്തുമെന്നും ആമസോണ്‍ അറിയിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *