ചന്ദ്രോദയം മെലഡീസ് അവാര്‍ഡ് സമര്‍പ്പണം നടത്തി

ചന്ദ്രോദയം മെലഡീസ് അവാര്‍ഡ് സമര്‍പ്പണം നടത്തി

കോഴിക്കോട്: ചന്ദ്രോദയം മെലഡീസിന്റെ അവാര്‍ഡ് സമര്‍പ്പണം മാക്ട ജോ.സെക്രട്ടറി പി.കെ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരന്‍ അമ്പലപ്പടി അധ്യക്ഷത വഹിച്ചു. ഡോ.കെ.മൊയ്തു, സുബൈര്‍ കൊളക്കാടന്‍, ഗഫൂര്‍ പൂമക്കോത്ത്, ഷംസുദ്ദീന്‍ മുണ്ടോളി ആശംസകള്‍ നേര്‍ന്നു. ഡോ.കെ.എക്‌സ്.ട്രീസ ടീച്ചര്‍, ഗഫൂര്‍ പൊക്കുന്ന്, ബേബി അബിയാ, ബേബി അബീറാ, വാവ കുട്ടായി, സുശീല പപ്പന്‍, ഒ.എം.ആര്‍.ലത്തീഫ്, കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ധര്‍മ്മരാജ്, സിന മനോജ്, ലതാ കീഴൂര്‍, അജിത ആനന്ദ്, ജയരീഷ് എന്നിവര്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ജയറീഷ് അവതരിപ്പിച്ച മിമിക്രിയും
ചന്ദ്രശേഖരന്‍ അമ്പലപ്പടി നയിച്ച അലയിളകും സംഗീത പരിപാടിയും അരങ്ങേറി. ഗഫൂര്‍ പൂമക്കോത്ത് സ്വാഗതവും, റഷീദ് മാസ്റ്റര്‍.പി.സി.പാലം നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *