ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി  മിലോസ് ഡ്രിന്‍സിച്ചിന്റെ സസ്പെന്‍ഷന്‍

ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി മിലോസ് ഡ്രിന്‍സിച്ചിന്റെ സസ്പെന്‍ഷന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി വിദേശ പ്രതിരോധ താരം മിലോസ് ഡ്രിന്‍സിച്ചിന്റെ സസ്പെന്‍ഷന്‍. ചുവപ്പ് കാര്‍ഡിന് പുറമെയാണ് സസ്പെന്‍ഷന്‍.മൂന്ന് മത്സരങ്ങളില്‍ നിന്നാണ് താരത്തെ ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തത്.

പ്രതിരോധം കരുത്താര്‍ജിച്ച് വരുന്നതിനിടെ ഒരു പ്രധാന താരത്തിന് പുറത്തിരിക്കേണ്ടി വരുന്നത് ബ്ലാസ്റ്റേഴ്സിനും കനത്ത തിരിച്ചടി തന്നെയാണ്. മുംബൈക്കെതിരായ കളിയില്‍ എതിര്‍ താരത്തിനെതിരെ നടത്തിയ കൈയ്യാങ്കളിയാണ് അച്ചടക്ക നടപടിയിലേക്ക് എത്തിയത്. മുംബൈ സിറ്റിയുടെ യോല്‍ വാന്‍ നീഫിനും സസ്‌പെന്‍ഷന്‍ ലഭിച്ചു. ഇരുവരും തമ്മിലാണ് അടിപിടി നടന്നത്. ഇതില്‍ ഡ്രിന്‍സിച്ചിന് ചുവപ്പ് കാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *