കോഴിക്കോട്: യോഗ ദിനചര്യയുടെ ഭാഗമാക്കുക എന്ന സന്ദേശവുമായി ഫ്രണ്ട്‌സ് ഓഫ് യോഗ ദേശീയ കോ -ഓർഡിനേറ്റർ ടി.പി.രാജൻ നയിച്ച ക്യാമ്പയിൻ സമാപിച്ചു.ലയൺസ് ക്ലബ്ബ് കാലിക്കറ്റ് സഫയറിന്റെ ആഭിമുഖ്യത്തിൽ ഗസ്റ്റ് ഹൗസ് പരിസരത്ത് നടന്ന സമാപന യോഗം ഡോ.സി.എൻ.ബാലകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജാസിർ ചെങ്കള അദ്ധ്യക്ഷത വഹിച്ചു. ഫ്രണ്ട്‌സ് ഓഫ് യോഗ ദേശീയ കോ-ഓർഡിനേറ്റർ ടി.പി.രാജനെയും ഫ്രണ്ട് ഓഫ് യോഗ ഇന്ത്യ ചാപ്റ്റർ ഫൗണ്ടർ ഷീജ രാജനെയും ചടങ്ങിൽ ആദരിച്ചു. ലയൺസ് അംഗങ്ങളായ രമേശൻ, മനോജ് കുമാർ മാനാരി, സന്ദീപ് വലിയേടത്ത്, ഫൗണ്ടർ സെക്രട്ടറി സുഭാഷ് നായർ, രാജീവ്, അനിൽ കുമാർ, ഗൗരി.പി.ടി, ഫ്രണ്ട്‌സ് ഓഫ് യോഗ കോ-ഓർഡിനേറ്റർ ഉമ്മർ ടി.ടി, ടി.എസ്.ശശി, മഞ്ജുള.എം എന്നിവർ സ്വീകരണത്തിന് നേതത്വം നൽകി. ന്യൂഡൽഹിയിൽ ഫ്രണ്ട്‌സ് ഓഫ് യോഗ ക്ലാസ് ആരംഭിച്ചതിന് ശേഷം ഒക്ടോബർ ഒന്നിനാണ് സന്ദേശ യാത്ര പ്രയാണമാരംഭിച്ചത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യോഗ പരിശീലനം നൽകി. ഗുഡ്ഗാവ്(ഹരിയാന), നോയിഡ(യുപി) സഞ്ചരിച്ച് യാത്ര ഇന്ന് ഉച്ചക്ക് ഒന്നര മണിക്കാണ് കോഴിക്കോട് ഗസ്റ്റ് ഹൗസ് പരിസരത്ത് സമാപിച്ചത്. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് പൃഥിരാജ്.ടി, പി.കൃഷ്ണ കുമാർ, ബിജു ജോസ് (ഡൽഹി) നേതൃത്വം നൽകി. സന്ദേശ യാത്രയിൽ ഷീജ രാജൻ, കോ-ഓർഡിനേറ്റർ സനേഷ് കണ്ടംപുള്ളി എന്നിവരും പങ്കാളികളായി. ഫ്രണ്ട്‌സ് ഓഫ് യോഗക്ക് രാജ്യത്തുടനീളം വലിയ സ്വീതകാര്യതയാണ് ലഭിക്കുന്നതെന്നും, യോഗ പ്രചാരണം ശക്തമായി തുടരുമെന്നും ടി.പി.രാജൻ കൂട്ടിച്ചേർത്തു.