കോഴിക്കോട്: വർദ്ധിച്ചു വരുന്ന ദളിത് പീഡനങ്ങളും, ദളിത് പിന്നോക്ക വിഭാഗത്തോടുള്ള നീതി നിഷേധങ്ങളും അവസാനിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്ന് കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക് )സംസ്ഥാന പ്രസിഡണ്ട് പി കെ രാധ ആവശ്യപ്പെട്ടു. സംസ്ഥാന പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ദളിത് പിന്നാക്ക ഐക്യനിര കെട്ടിപ്പടുത്ത് ദേശവ്യാപകമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും പ്രചരണം നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെവി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ പിജി പ്രകാശ്, വി നാരായണൻ, എ രതീഷ്, ബിനാൻസ്, കമല, മണി എറണാകുളം തുടങ്ങിയവർ സംസാരിച്ചു
