ഗസൽ 2023 14ന്

ഗസൽ 2023 14ന്

കോഴിക്കോട്; കേരള ഗസറ്റഡ് ഓഫീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കലാമേള ഗസൽ 2023 14ന് കോഴിക്കോട് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർവീസ് വിഷയങ്ങൾക്കപ്പുറം സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഗസൽ 2023 സംഘടിപ്പിക്കുന്നത്.
കെ.ജി.ഒ.എഫിന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 14 ജില്ലകളിൽ നിന്നായി മുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന കലാമേള ഗസൽ 2023 മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം നിർവ്വഹിക്കും. സ്വാഗത സംഘം ചെയർമാൻ ടി.വി.ബാലൻ അധ്യക്ഷത വഹിക്കും. കെ.ജി.ഒ.എഫ് സംസ്ഥആന പ്രസിഡണ്ട് ഡോ.കെ.എസ്.സജികുമാർ, സംസ്ഥാന ജന.സെക്രട്ടറി ഡോ.വി.എം.ഹാരിസ്, സർവ്വീസ് സംഘടന മേഖലയിലെ വിവിധ നേതാക്കൾ സംഘടനയുടെ സംസ്ഥാന നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.
സമാപന സമ്മേളനം പ്രശസ്ത കവിയും എഴുത്തുകാരനുമായ പി.കെ.ഗോപി ഉദ്ഘാടനം നിർവഹിക്കും. ആൾ ഇന്ത്യ കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി മുഖ്യ പ്രഭാഷണവും സമ്മാന ദാനവും നടത്തും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, അഡ്വ.പി.ഗവാസ്, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.കെ.നാസർ, സംഘടനയുടെ സംസ്ഥാന നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ ടി.വി.ബാലൻ, ഡോ.വിക്രാന്ത്.വി, ഡോ.ബിനു പ്രശാന്ത്‌കെ.ആർ, സാജിദ് അഹമ്മദ്, ഡോ.ജെറീഷ് കെ.എം,എ.കെ.സിദ്ധാർത്ഥൻ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *