വനിതാ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നം ഞങ്ങൾക്ക് പൂർണ്ണ പിന്തുണ സോണിയാ ഗാന്ധി

വനിതാ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നം ഞങ്ങൾക്ക് പൂർണ്ണ പിന്തുണ സോണിയാ ഗാന്ധി

ഡൽഹി: വനിതാ സംവരണത്തിൽ ഒബിസി ഉപസംവരണം വേണമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷയും പാർലമെൻററി പാർട്ടി ചെയർപെഴ്‌സണുമായ സോണിയ ഗാന്ധി. ബില്ലിന് പൂർണ പിന്തുണയെന്നും സോണിയ പറഞ്ഞു. ബില്ലിൻമേൽ ലോക്‌സഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു സോണിയ.
രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു വനിതാ സംവരണ ബിൽ എന്നും ബിൽ സഭ പാസാക്കിയാൽ രാജീവ് ഗാന്ധിയുടെ സ്വപ്‌നമാണ് പൂവണിയുകയെന്നും സോണിയ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകൾ വഹിച്ച പങ്കിനെയും അവർ ഓർമ്മിപ്പിച്ചു.
ബി.ജെ.പി ഒബിസി സംവരണത്തെ എതിർത്തു. നിലവിൽ പാർലമെൻറിലും നിയമസഭയിലും ഒബിസി സംവരണമില്ലെന്നു നിഷികാന്ത് ദുബെ പറഞ്ഞു. വനിതാ സംവരണത്തിനായി വിപുലമായി പ്രവർത്തിച്ച ഗീതാ മുഖർജിയെയും സുഷമ സ്വരാജിനെയും സോണിയപരാമർശിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഇത് ബി.ജെ.പിയുടെയും മോദിയുടെയും ബില്ലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ബുധനാഴ്ച ലോക്സഭയിൽ വനിതാ സംവരണ ബില്ലിൻറെ ചർച്ച ആരംഭിച്ചത്.സ്ത്രീകളുടെ സമത്വത്തിനാണ് ബി.ജെ.പി സർക്കാരിൻറെ ശ്രദ്ധയെന്നും മേഘ്വാൾ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിൻറെ താക്കോലാണ് ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ബിജെപി ഈ അവസരം രാഷ്ട്രീയത്തിനായി ഉപയോഗിച്ചുവെന്നും രഹസ്യമായാണ് ബിൽ കൊണ്ടുവന്നതെന്നും, സമ്മേളനത്തിന് മുമ്പ് പ്രതിപക്ഷ പാർട്ടികളെ അറിയിച്ചില്ലെന്നും കനിമൊഴി ആരോപിച്ചു.
Share

Leave a Reply

Your email address will not be published. Required fields are marked *