കാലിക്കറ്റ് ചേംബർ വികസന-വ്യാപാര വിഷയങ്ങളിൽ ശക്തമായി ഇടപെടും-സുബൈർ കൊളക്കാടൻ

കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി പ്രസിഡന്റും, നഗരത്തിലെ ശ്രദ്ധേയനായ വ്യക്തിത്വവും, പ്രമുഖ ബിൽഡറുമായ സുബൈർ കൊളക്കാടൻ പീപ്പിൾസ് റിവ്യൂവുമായി സംവദിക്കുന്നു.
സുബൈർ കൊളക്കാടൻ
സുബൈർ കൊളക്കാടൻ

കാലിക്കറ്റ് ചേംബറിന്റെ പ്രവർത്തനപാന്ഥാവിലെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലുകൾ?

കച്ചവട മേഖലയെ ദുരിതത്തിലാക്കുന്നതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു അനാവശ്യമായി വരുന്ന ഹർത്താലുകൾ. 2017-18 കാലയളവിൽ ഏതാണ്ട് 120 ഓളം സംസ്ഥാന ജില്ലാ പ്രാദേശിക ഹർത്താലുകളാണ് കേരളത്തിൽ ഉണ്ടായത്. അനാവശ്യമായ ഹർത്താലുകൾക്കെതിരെ ചേംബർ ശക്തമായ പോരാട്ടത്തിന് തുടക്കം കുറിക്കുകയും സമാനമനസ്‌ക്കരെ കോർത്തിണക്കി വലിയ ഇടപെടലുകൾ രൂപപ്പെടുത്തിയെടുക്കുകയും ഇതിന്റെ പല അനാവശ്യ ഹർത്താലുകൾക്കെതിരെ വലിയ ജനകീയ അഭിപ്രായം ഉയർന്നുവന്നു. ഇതിന്റെയൊരു പരിണിതഫലമായി 2019 അഞ്ചിൽ താഴെ ഹർത്താലുകളാണ് സംസ്ഥാനത്തുണ്ടായത്.

2019 ചേംബറിന്റെ പ്രവർത്തനം?

വ്യാപാര- വ്യവസായ മേഖലയുടെ പുരോഗതിക്കായി ചേംബർ ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി, ട്രേഡ് എക്‌സിബിഷനുകൾ, സെമിനാറുകൾ, ധർണകൾ, ഗവർണ്ണർ, സ്പീക്കർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം വിവിധ ചടങ്ങുകളിൽ പങ്കെടുപ്പിച്ച് അവരുടെ മുൻപാകെ വ്യാപാര സമൂഹത്തിന്റെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്.
കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റിയുടെ വികസനത്തിനായി ഏകദിന ഉപവാസസമരം നടത്തി. ഈ സമരത്തിൽ എല്ലാ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനകളും പങ്കെടുത്ത് അഭിവാദ്യമർപ്പിച്ചു. ജി.എസ്.ടി യിലെ പ്രയാസങ്ങൾ ദുരീകരിക്കുന്നതിന്റെ ഭാഗമായി ജി.എസ്.ടി ചീഫ് കമ്മീഷ്ണർ, കസ്റ്റംസ് കമ്മീഷ്ണർമാരുൾപ്പെടെയുള്ളവരെ സംഘടിപ്പിച്ച് മുഖാമുഖം നടത്തി ഈ ചടങ്ങിൽ വെച്ച് കസ്റ്റംസ് ഓഫീസർ നിഥിൻലാൽ ഏറ്റവുമധികം ജി.എസ്.ടി അടച്ച അമാനടയോട്ട മാനേജിംഗ് ഡയറക്ടർ ഇ.കെ.പി അബ്ദുൾ ജബ്ബാർ എന്നിവരെ ആദരിച്ചു.

ചേംബർ ഭവൻ?

കഴിഞ്ഞ 20 വർഷമായി നഗരത്തിലെ സമീപ സാന്നിധ്യമായ ചേംബറിന് സ്വന്തമായി ഒരു ഓഫിസ് ഇല്ലാത്തത് വലിയ പ്രയാസം സ്യഷ്ടിക്കുന്നത് തിരിച്ചറിഞ്ഞ് ചേംബർ ഭവൻ നിർമ്മിക്കാൻ തീരുമാനിക്കുകയും, അതിന്റെ ശിലാസ്ഥാപനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിക്കുകയും ചെയ്തു. ഭവനിൽ ഓഫീസ്, കോൺഫ്രൻസ് ഹാൾ, ലൈബ്രറി, ഗസ്റ്റ് റൂം എന്നിവയുണ്ടാവും.

സർക്കാർ നിലപാടുകൾ?

കേന്ദ്ര- സംസ്ഥാന സർക്കാരുടെ നിലപാടുകൾ വ്യാപാരമേഖലക്ക് ആശ്വാസം നൽകുന്നില്ല. ഉയർന്ന ജി.എസ്.ടി, നോട്ട് നിരോധനം, എന്നിവയെല്ലാം വ്യാപാരമേഖലയെ തളർത്തിയിട്ടുണ്ട്. ഏറ്റവുമധികം തൊഴിൽ നൽകുന്നത് വ്യാപാര-നിർമ്മാണ മേഖലയാണ്. ഇത് തിരിച്ചറിഞ്ഞ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഈ മേഖലയെ സഹായിക്കാൻ തയ്യാറാവണം.

2020 നെ ഇങ്ങനെ നോക്കികാണുന്നു?

കച്ചവട സമൂഹം ആശങ്കയിലാണ്. രാജ്യത്തിന്റെ ജി.ഡി.പി വളർച്ച കുറവാണ്. വ്യവസായ വികസന രംഗത്ത് സുഗമമാക്കണം. നിലവിലുള്ള ജി.എസ്.ടിയിൽ കാതലായ മാറ്റം വേണം. ചേംബർ കൂടുതൽ സജീവമായി പ്രവർത്തനം ശക്തിപ്പെടുത്തി മുന്നോട്ട് പോകും.

Share

Leave a Reply

Your email address will not be published. Required fields are marked *