വില്ലുവണ്ടി യാത്രയുടെ ഓർമ്മ ദിനാചരണം നടത്തി

വില്ലുവണ്ടി യാത്രയുടെ ഓർമ്മ ദിനാചരണം നടത്തി

കോഴിക്കോട് :സാമൂഹ്യ നീതിക്കും,വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയും മഹാത്മ അയ്യൻകാളി നടത്തിയ വില്ലു വണ്ടി യാത്രയുടെ 130-ാം വാർഷികത്തിന്റെ ഓർമ്മ ദിനാചരണവും അയ്യൻകാളി അനുസ്മരണവും അംബേദ്കർ ജനമഹാപരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി.
വർധിച്ചു വരുന്ന ജാതീയ പീഢനത്തിനും അവകാശപോരാട്ടത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പുതിയ പോരാട്ടത്തിന് നേതൃത്വം കൊടുക്കുവാൻ അനുസ്മരണ സമ്മേളനം തീരുമാനിച്ചു. യൂത്ത് സെന്ററിൽ നടന്ന ഓർമ്മ ദിനാചാരണ കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് രാംദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.വി.ബാലൻ പുല്ലാളൂർ അധ്യക്ഷത വഹിച്ചു. ഷീജ കൽപ്പറ്റ, സുബ്രഹ്‌മണ്യൻ ഐക്കരപ്പടി, രാഘവൻ അത്യൂട്ടി, തങ്കം പറമ്പിൽ, കെ.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഗോവിന്ദൻ എടക്കര സ്വാഗതവും വിജയ പോലൂർ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *