കോഴിക്കോട്: തളി- പുതിയപാലം റോഡിന് അപ്പുനെടുങ്ങാടിയുടെ പേര് നാമകരണം ചെയ്തതിനാൽ പ്രസ്തുത റോഡിനോട് ചേർന്ന് നിർമ്മിക്കുന്ന പുതിയ പാലത്തിന് അപ്പുനെടുങ്ങാടി സ്മാരക മേൽപാലം എന്ന പേര് നൽകണമെന്ന് അപ്പുനെടുങ്ങാടി അനുസ്മരണ സമിതി വാർഷിക ജനറൽബോഡി യോഗം പ്രമേയത്തിലൂടെ കോർപ്പറേഷനോടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർമാൻ എൻ.വി.ബാബുരാജ് അധ്യക്ഷം വഹിച്ചു. കൺവീനർ പി.കെ.ലക്ഷ്മീദാസ്, വൈസ് ചെയർമാൻ കെ.എം.ശശിധരൻ, ജോ.കൺവീനർ പി.രാധാകൃഷ്ണൻ, പി.അനിൽബാബു, എം.എ.റഹ്‌മാൻ, പി.വിജയൻ, ഗുരുകുലം ബാബു, വി.ബാലമുരളി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി എൻ.വി.ബാബുരാജ് ചെയർമാൻ, കെ.എം.ശശിധരൻ, പി.അനിൽബാബു വൈസ് ചെയർമാൻ, പി.കെ.ലക്ഷ്മിദാസ് കൺവീനർ, പി.രാധാകൃഷ്ണൻ ജോയന്റ് കൺവീനർ, വി.ബാലമുരളി ഖജാൻജി എന്നിവരെ തിരഞ്ഞെടുത്തു.
