ഉച്ചഭക്ഷണ പദ്ധതി, കേന്ദ്രത്തിന്റെ വാദം തള്ളി മന്ത്രി ശിവൻകുട്ടി

ഉച്ചഭക്ഷണ പദ്ധതി, കേന്ദ്രത്തിന്റെ വാദം തള്ളി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരംന്മ ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാദം തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മന്ത്രാലയത്തിന്റേത് അർധസത്യങ്ങളാണെന്നും സാങ്കേതിക കാരണം പറഞ്ഞ് അർഹമായ വിഹിതം തടഞ്ഞു വയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഉച്ചഭക്ഷണ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര അടിസ്ഥാനത്തിലുള്ള പദ്ധതിയാണ്. കേന്ദ്രം അറുപതു ശതമാനവും സംസ്ഥാനം നാൽപതു ശതമാനവുമാണ് മുടക്കേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട് 170.59 കോടി രൂപ കേന്ദ്രം നൽകാനുണ്ട്. 97.79 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതമായി ഇടേണ്ടതാണ്. കേന്ദ്രം പണം നൽകുന്ന മുറയ്ക്കണ് ഇത് ചെയ്യുന്നത്. സാങ്കേതിക കാരണം പറഞ്ഞ് കേന്ദ്രസർക്കാർ പണം നൽകുന്നില്ല മന്ത്രി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *