സി.ഇ. രസിതക്ക് അദ്ധ്യാപക അവാർഡ്

മാഹി: ഫ്രഞ്ച് ഭാഷാപണ്ഡിതയും, പന്തക്കൽ ഐ.കെ.കുമാരൻ സ്മാരക ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ ലക്ചററുമായ സി.ഇ.രസിതയ്ക്കാണ് മികച്ച അദ്ധ്യാപികയ്ക്കുള്ള പുതുച്ചേരി സർക്കാരിന്റെ റീജ്യണൽ അവാർഡ്.പുതുച്ചേരിയിൽ വെച്ച് ഇന്ന് മുഖ്യമന്ത്രി എൻ.രംഗസ്വാമി യിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസറും, ജില്ലാതല ഗൈഡ് ടീച്ചറുമാണ രസിത്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടു വരുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്ന ടീച്ചർ, ഹയർ സെക്കൻഡറി സ്‌കൂൾ ലക്ചററായിരുന്നിട്ട് പോലും ഫ്രഞ്ച് വിദ്യാലയത്തിൽ ആഴ്ചയിൽ രണ്ട് ദിവസം ഫ്രഞ്ച് വിഷയത്തിൽ ക്ലാസ്സെടുക്കുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *