ഫാസിസ്റ്റുകൾ ഇന്ത്യയെ ഇരുട്ടിലേക്ക് നയിക്കുന്നു കെവി സുബ്രഹ്‌മണ്യൻ

ഫാസിസ്റ്റുകൾ ഇന്ത്യയെ ഇരുട്ടിലേക്ക് നയിക്കുന്നു കെവി സുബ്രഹ്‌മണ്യൻ

കോഴിക്കോട്: നിരവധി നവോത്ഥാന നായകന്മാരുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തനങ്ങളിലൂടെ നേടിയെടുത്തതെല്ലാം രാജ്യത്തെ പിറകോട്ട് നയിക്കുന്നതിനാണ് ഫാസിസ്റ്റുകൾ നയിക്കുന്ന ഭരണകൂടം ശ്രമിക്കുന്നത് എന്ന് കെപിസിസി അംഗവും കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ടുമായ കെവി സുബ്രഹ്‌മണ്യൻ പറഞ്ഞു.കെഡിഎഫ് ഡി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പ്രത്യേക മതക്കാരനായതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്ക് ടീച്ചറുടെയും സഹപാഠികളുടെയും നിരന്തര പീഡനം അനുഭവിക്കേണ്ടി വന്ന വാർത്ത ഫാസിസ്റ്റ്കാലത്തെ ഇന്ത്യയിൽ ഒറ്റപ്പെട്ടതല്ല നിരന്തരമായതാണ്. ഒറ്റപ്പെട്ടത് മാത്രം പുറംലോകം അറിയുന്നു എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ദേവദാസ് കുതിരാടം അദ്ധ്യക്ഷത. എം കെ കണ്ണൻ സ്വഗതം പറഞ്ഞു, ചന്ദ്രൻ കാടക്കനാരി, പി പി കമല, എൻ പത്മിനി, ശാരദ ബേപ്പൂർ, ബിന്ദു നരായണൻ, എസ് കെ ഹരിദാസൻ, മാളു വി സി, അനന്തു എം കെ, ദേവദാസ് പാറോപടി, ശ്രീജ പെരിങ്ങളം എന്നിവർ സംസാരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *