പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന വിലവർദ്ധനവാണ് കേരള ജനതക്ക്  സർക്കാറിന്റെ ഓണസമ്മാനം – എൻ.സി.അബൂബക്കർ

പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന വിലവർദ്ധനവാണ് കേരള ജനതക്ക് സർക്കാറിന്റെ ഓണസമ്മാനം – എൻ.സി.അബൂബക്കർ

കോഴിക്കോട് : ഓണം ആഘോഷിക്കാൻ നെട്ടോട്ടം ഓടുന്ന അവസ്ഥയാണ് കേരളത്തിലെ ജനതക്കെന്നും പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന വിലവർദ്ധനവാണ് കേരള ജനതക്ക് സർക്കാറിന്റെ ഓണസമ്മാനം എന്നും ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ എൻ.സി.അബൂബക്കർ. പയ്യാനക്കൽ മേഖല മുസ്ലിം ലീഗ് ആനമാട് ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. കുടുംബ ബജറ്റ് താളം തെറ്റിച്ച് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ് കേരള സർക്കാർ. അരി, പച്ചക്കറി ഉൾപ്പെടെ ആവശ്യ സാധനങ്ങളുടെ വില ദിനംപ്രതി വലിയ തോതിൽ വർദ്ധിച്ച് വരുന്ന അവസ്ഥയാണ്. സർക്കാർ അധികാരമേറ്റതിന് ശേഷം പ്രധാന കർത്തവ്യമായി നിർവ്വഹിച്ച് വരുന്നത് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കലാണ് പെട്രോൾ, ഡീസൽ, ഗ്യാസ് നികുതികൾക്കൊപ്പം കെട്ടിട നികുതി അനിയന്ത്രിതമായി വർദ്ധിപ്പിച്ച് സർക്കാർ ജനങ്ങളുടെ നട്ടെല്ല് ഓടിച്ചിരിക്കുകയാണ് മലയാളികളുടെ അഘോഷമായ ഓണം അടുത്തെത്തിയിട്ടും എങ്ങനെ കൊണ്ടാടുമെന്ന് അലോചിച്ച് നെട്ടോട്ടം ഓടുകയാണ് പാവപ്പെട്ട ജനങ്ങൾ എന്ന് എൻ.സി.അബൂബക്കർ കുട്ടി ചേർത്തു. മേഖലാ ലീഗ് പ്രസിഡണ്ട് പി.വി.ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. അസ്‌ക്കർ ഫറൂഖ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ എസ്.വി.അർ ശുൽ അഹമ്മദ്, പി.വി.അവറാൻ, കെ.അബ്ദുൾ അസീസ്, പി.കെ.കോയ, എ.പി.മുജീപി.പി.അഷറഫ്പി.പി.അബ്ദുമോൻ, എം.പി.നാസർ, പി.കെ.നസീർ, എൻ.വി.സുൽഫീക്കർ ആന മാട്, എൻ.വി.ഉസ്മാൻ ,കെ .പി .ആലിക്കോയഎന്നിവർ സംസാരിച്ചു മേഖല ലീഗ് ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി സ്വാഗതവും ട്രഷറർ സി.എച്ച്.യൂനസ് നന്ദിയും പറഞ്ഞു എം .ഉമ്മർ ബാബു, കെ.എ.അബൂബക്കർ, സി.പി. കാദർ, കെ.മുജീബ്, ടി.കെ .അഷറഫ്, കെ.ടി.മൊയ്തീൻ, വി.പി.മമ്മദ് കോയ, എൻ.കുഞ്ഞായിൻ കോയ, കെ.ഫാമിൽ കോയ, യാക്കൂബ് ബി.എസ്.ടി., വി.പി.മമ്മദ് കോയ, കെ.പി.ഹാരിസ്, എം.പി. സാജിദ് റഹ്‌മാൻ, പി.വി.അബ്ദുള്ളക്കോയ ,റസാക്ക്, ഫിറോസ്, നജീബ്,എന്നിവർ നേതൃത്വം നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *