മുംബൈ: എയർഹോസ്റ്റസിന്റെ സ്വകാര്യഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യാത്രക്കാരനെ പിടികൂടി് വ്ളോഗറായ യുവതി. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള സ്‌പൈസ് ജെറ്റിലെ യാത്രക്കാരനാണ് പിടിയിലായത്. വിമാനത്തിൽ ഉണ്ടായിരുന്ന വ്‌ളോഗർ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. യാത്രക്കാരനായ മധ്യവയസ്‌കൻ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപെട്ട് വ്‌ളോഗർ ഉടൻ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു. തുടർന്ന് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ വിമാനത്തിൽ നിന്ന് എടുത്ത ക്യാബിൻ ക്രൂവിന്റേതടക്കമുള്ള സ്വകാര്യഭാഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും കണ്ടെത്തി.