ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് വാർഷികവും ഉപഭോക്തൃ സംഗമവും 24ന്

ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് വാർഷികവും ഉപഭോക്തൃ സംഗമവും 24ന്

കോഴിക്കോട്: ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മൂന്നാം വാർഷിക ദിനമായ 24ന് ധനലക്ഷ്മി അഗ്രോമൾട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 25 ബ്രാഞ്ചുകളുടെ ഉദ്ഘാടനവും കസ്റ്റമർ മീറ്റും, വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കുമെന്ന് ബിസിനസ്സ് ഹെഡ്ഡ് ആന്റ് അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് രാജേഷ് കുമാർ എം.ജി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 24ന് രാവിലെ 10ന് കോഴിക്കോട് ബ്രാഞ്ചിന്റെ പ്രോഗ്രാം കിഴക്കെ നടക്കാവിലെ ഹോട്ടൽ ഈസ്റ്റ് അവന്യൂവിലാണ് നടക്കുന്നത്. ഇൻവെസ്റ്റേഴ്‌സ് മീറ്റിനോടനുബന്ധിച്ച് കസ്റ്റമേഴ്‌സിന് ഓണക്കോടി വിതരണവും സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി തയ്യൽ മെഷീൻ വിതരണവും നടക്കും. വാർത്താസമ്മേളനത്തിൽ എം.ജി.രാജേഷ് കുമാർ, വിനീത് വാരിയർ, സംഗീത് വിശ്വനാഥ്, അരുൺ കുമാർ. സി.പി, രാജേഷ്.ടി.പി എന്നിവർ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *