ഇലയറിവുത്സവം സംഘടിപ്പിച്ചു

ഇലയറിവുത്സവം സംഘടിപ്പിച്ചു

തലശ്ശേരി: തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്ബ്, ന്യൂ കോസ്‌മോ പോളിറ്റൻ ക്ലബ്ബ്, കാടാച്ചിറ ആരോഗ്യ മൈത്രി, ഹരിത കേരള മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഇലയറിവുത്സവം സംഘടിപ്പിച്ചു.കോസ്‌മോപോളിറ്റൻ ക്ലബ്ബിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി.കെ.രജീഷ് ഉദ്ഘാടനം ചെയ്തു.റിനിൽ മനോഹർ അദ്ധ്യക്ഷത വഹിച്ചു. ലോക റിക്കാർഡ് നേടിയ കലാകാരൻ ശാർങധരൻ കൂത്തുപറമ്പിനെ ആദരിച്ചു.പി.പി. സാജിത,എം.എസ്.ആനന്ദ്, അനൂപ് കേളോത്ത്, സജീവൻ മാണിയത്ത്, സി.സി.ബസന്ത്, യു.കെ.സന്ദീപ്, സനീഷ് പാനൂർ സംസാരിച്ചു. ഇലവർഗങ്ങളുടെ പ്രദർശനവും ഫോട്ടോ പ്രദർശനവും പാചക മത്സരവും നടന്നു. സമാപന സമ്മേളനം നഗരസഭാദ്ധ്യക്ഷ ജമുനാ റാണി ഉദ്ഘാടനം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *