മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം ആർ എം പി ഐ

മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം ആർ എം പി ഐ

കോഴിക്കോട്; മുഖ്യമന്ത്രിയുടെ മകൾ വീണക്ക് കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡിൽ നിന്ന് മാസപ്പടിയിനത്തിൽ ലഭിച്ച ഒരു കോടി എഴുപത്തഞ്ച് ലക്ഷം രൂപ സംബന്ധിച്ച് മുഖ്യമന്ത്രി മൗനം വെടിയണമെന്നും രാജിവെച്ച് അന്വേഷണം നേരിടണമെന്നും ആർ എം പി ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കരിമണൽ വ്യവസായി കർത്തയുടെ കമ്പനിക്ക് പിണറായി സർക്കാർ നൽകിയ കാര്യങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. ഇക്കാര്യത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എസ്.ഹരിഹരനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *