‘മേരി മാട്ടി മേരാ ദേശ് ‘- ”എന്റെ മണ്ണ് എന്റെ രാജ്യം’ ആദരവോടെ പുതുതലമുറ

‘മേരി മാട്ടി മേരാ ദേശ് ‘- ”എന്റെ മണ്ണ് എന്റെ രാജ്യം’ ആദരവോടെ പുതുതലമുറ

മാഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം -ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടന്നുവരുന്ന പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 മുതല്‍ 30 വരെ ‘മേരി മാട്ടി മേരാ ദേശ് ‘- ”എന്റെ മണ്ണ് എന്റെ രാജ്യം”എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് മാഹിയില്‍ വിപുലമായ തുടക്കം. മാഹി ജില്ലാ ഭരണകൂടം, മാഹി മുനിസിപ്പാലിറ്റി, നെഹ്‌റു യുവ കേന്ദ്ര, പന്തക്കല്‍ ഐ.കെ.കെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്, പ്രഭ മഹിളാ സമാജം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. പന്തക്കല്‍ ഐ.കെ.കെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന ജില്ലാ തല പരിപാടി മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീന ഉദ്ഘാടനം ചെയ്തു. മാഹി നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫിസര്‍ രമ്യ. കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാഹി മുനിസിപ്പല്‍ കമ്മീഷണര്‍ എസ്. ഭാസ്‌കരന്‍ വിശിഷ്ടാഥിതി ആയിരുന്നു. പന്തക്കല്‍ ജി.എച്ച്.എസ്.എസ് വൈസ് പ്രിന്‍സിപ്പല്‍ വി.വി ചന്ദിനി മുഖ്യ പ്രഭാഷണം നടത്തി. സാവിത്രി നാരായണന്‍, റാഷിത സി.ഇ, ജ്യോതി പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തുകയും പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ച അഞ്ചുപ്രതിജ്ഞ (പാഞ്ച്പ്രണ്‍) എടുക്കുകയും ദേശീയഗാനം ആലപിക്കുകയും ഫല വൃക്ഷ തൈ നടുകയും മുതിര്‍ന്ന സേനയില്‍ നിന്ന് വിരമിച്ചവരെ ആദരിക്കുകയും ചെയ്തു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍, സൈനിക- അര്‍ധസൈനിക വിഭാഗങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹ്യ സന്നദ്ധസംഘടനകള്‍ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പരിപാടികളുടെ ഭാഗമായി ആഗസ്റ്റ് 9 മുതല്‍ 15 വരെ ജില്ലയില്‍ അഞ്ച് സ്ഥലങ്ങളില്‍ ആയി രാജ്യത്തിവേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓര്‍മക്കായി 75 തരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. അമൃതവാടിക നിര്‍മ്മിക്കും. പ്രദേശത്തെ സ്വാതന്ത്ര്യ സമര സേനാനികള്‍ രാജ്യരക്ഷയ്ക്കായി ധീരരക്തസാക്ഷിത്വം വഹിച്ച സൈനികര്‍, അര്‍ധസൈനികര്‍ എന്നിവരുടെ സ്മാരകമായി അമൃത്വടികയുടെ സമീപമോ ജില്ലാ ഭരണകൂടം തീരുമാനിക്കുന്ന സ്ഥലത്തോ ശിലാഫലകം സ്ഥാപിക്കും.
സ്വാതന്ത്ര്യസേനാനികളുടെ കുടുംബാംഗങ്ങള്‍ രാജ്യസുരക്ഷക്കുവേണ്ടി സ്തുത്യാര്‍ഹ്യമായ രീതിയില്‍ പ്രവര്‍ത്തിച്ച സൈനിക അര്‍ദ്ധസൈനികസേനാംഗങ്ങള്‍ എന്നിവരെ ആദരിക്കും. സ്വാതന്ത്ര്യദിനത്തില്‍ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയപതാക ഉയര്‍ത്തും.

ആഗസ്റ്റ് 16 മുതല്‍ 25 വരെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് തലത്തില്‍ സമാഹരിക്കുകയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ നിന്നും ശേഖരിക്കുന്ന മണ്ണും ജില്ലാകേന്ദ്രത്തില്‍ സമാഹരിച്ച് നെഹ്‌റു യുവകേന്ദ്രയുടെ വാളണ്ടിയര്‍മാര്‍ ആഗസ്റ്റ് 27 നു മുന്‍പ് ന്യൂഡല്‍ഹിയില്‍ എത്തിക്കും. രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തില്‍ നിന്നും ശേഖരിച്ച മണ്ണും ചെടികളും കൊണ്ട് ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥിനു സമീപം അമൃത വാടിക തീര്‍ക്കം. പ്രധാനമന്ത്രിയും മറ്റു രാഷ്ട്ര നേതാക്കളും പരിപാടികളില്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *