വടകര: 1942 ആഗസ്റ്റ് 9 ക്വിറ്റിന്ത്യാ വിപ്ലവത്തിന്റെ സ്മരണ ദിനത്തില്‍ ‘രാഷ്ട്രമാണ് വലുത് ബഹുസ്വരതയാണ് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി’ യുവ ജനതാദള്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ റാലി സംഘടിപ്പിച്ചു.
വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തില്‍ യുവ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഭീഷ് ആദിയൂര്, ജില്ലാ പ്രസിഡണ്ട് പി. കിരണ്‍ജിത്ത്, ജില്ലാ സെക്രട്ടറി രാകേഷ് കരിയാത്തന്‍കാവ് സച്ചിന്‍ വില്യാപ്പള്ളി രജിലാല്‍ മാണിക്കോത്ത്, പ്രജീഷ് വള്ളില്‍, ലാല്‍ പ്രസാദ് സര്‍ജാസ് സി, നിഷിത, എം.എ സിദ്ദീഖ്, എം.കെ നിബിന്‍കാന്ത്, ബിനു കുന്ദമംഗലം, എന്‍.പി മഹേഷ് ബാബു, വിപിന്‍ ലാല്‍, ടി.പി അതുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.