കോഴിക്കോട്: കോഴിക്കോട് പീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ കോഡിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & റോബോട്ടിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യു.കെ ബേസ്ഡ് കമ്പനിയായ സൈബര്‍ സ്ക്വയറുമായി സഹകരിച്ച് നിര്‍മിച്ച നൂതനമായ സാങ്കേതിക വിദ്യകള്‍ ഉള്‍കൊള്ളിച്ച AI & റോബോട്ടിക്സ് ലാബിന്റെ ഉദ്ഘാടനം 10 വ്യാഴം രാവിലെ 10 മണിക്ക് സ്കൂള്‍ ഡയറക്ടര്‍ വി.കെ സകരിയ നിര്‍വഹിക്കും. എന്‍.ഐ.ടി പ്രഫസര്‍ ഡോ. ജോയ് റോസ് പുതിയ കാലത്തെ ടെക്നോളജികളെ കുറിച്ചുള്ള സെഷന് നേതൃത്വം നല്‍കും. കോഴിക്കോട് ജില്ലയിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റിന്റെ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സ്കൂള്‍ പ്രിന്‍സിപ്പല്‍ അയൂബ് മൂവക്കന്‍ അധ്യക്ഷത വഹിക്കും.
സൈബര്‍ സ്ക്വയര്‍ ഇന്‍സൈറ്റ് എന്ന വിഷയത്തില്‍ സോഫ്റ്റ്വെയര് ഹാര്‍ഡ് വെയര്‍ മാര്‍ക്കറ്റിങ് രംഗത്ത് എച്ച്.കെ സ്കൂള്‍ ട്രെന്‍ഡ്സ് സി.ഇ.ഒ ഹരികൃഷ്ണന്, പ്രൊജക്ട് സ്യൂട്ട് എന്ന പദ്ധതിയെ കുറിച്ച് സൈബര്‍ സ്ക്വയര്‍ കസ്റ്റമര്‍ സക്സസ് ഹെഡ് അര്‍ബാസ് എന്നിവര്‍ വിഷയമവതരിപ്പിക്കും. വിദ്യാര്‍ഥികള്‍ സൈബര്‍ സ്ക്വയര്‍ ഡിജിറ്റല്‍ ഫെസ്റ്റിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത പ്രൊജക്ടുകളുടെ പ്രദര്‍ശനവും സെമിനാറും നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ അയൂബ് മൂവക്കന്‍ മുഹമ്മദ് ബഷീര്‍.ടി, മുഹമ്മദ് അയ്യൂബ്, മുഹമ്മദ് അബ്ബാസ്, രാജീവന്.എ, വിദ്യാര്‍ഥികളായ അല്‍സാബിദ്, നൈഫ ജമീല എന്നിവര്‍ പങ്കെടുത്തു.
