സംഘര്‍ഷമൊഴിയാതെ മണിപ്പൂര്‍; ഇന്നലെ വെടിവയ്പ്പ് നടന്നത് അഞ്ചിടങ്ങളില്‍

സംഘര്‍ഷമൊഴിയാതെ മണിപ്പൂര്‍; ഇന്നലെ വെടിവയ്പ്പ് നടന്നത് അഞ്ചിടങ്ങളില്‍

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഇന്നലെ വെടിവയ്പ്പ് നടന്നത് അഞ്ചിടങ്ങളില്‍. എന്നാല്‍ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ ഒമ്പത് ആയുധങ്ങള്‍ പിടികൂടി. അതിനിടെ, അസമിലും വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയതായാണ് റിപ്പോര്‍ട്ട്. മണിപ്പൂരിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ച സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പോലിസ് പറഞ്ഞു.

മണിപ്പൂരിനെ വിഭജിക്കരുത്, പ്രത്യേക ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കരുത്, മണിപ്പൂരില്‍ എന്‍.ആര്‍.സി നടപ്പാക്കണം തുടങ്ങിയവ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം അയയ്ച്ച് മെയ്‌തെയ് സംഘടന രംഗത്തെത്തി. കൂടാതെ എത്രയും വേഗം സംസ്ഥാന നിയമസഭാ സമ്മേളനം വിളിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *