സിറ്റി ജനത സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

സിറ്റി ജനത സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കാലിക്കറ്റ് സിറ്റി ജനത വെൽഫെയർ സഹകരണ സംഘം ആരംഭിക്കുന്ന പ്രഥമ സിറ്റി ജനത സൂപ്പർ മാർക്കറ്റ് കണ്ണാടിക്കൽ നേതാജിയിൽ
ദീപാസ് ബിൽഡിംഗിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് കെ.വി സലീം അദ്ധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർമാരായ ഒ.സദാശിവൻ, പി.വി.നിഖിൽ, സംഘം സെക്രട്ടറി സജിലേഷ്, ഡയറക്ടർമാർ, നിറവ്, നേതാജി റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഗുണമേന്മയുള്ള പലചരക്ക് സാധനങ്ങൾ, പഴവർഗ്ഗങ്ങൾ, സ്റ്റേഷനറി ഐറ്റംസ്, ബേക്കറി ഉൽപ്പന്നങ്ങൾ, മിൽമയുടെ ഉൽപ്പന്നങ്ങൾ, ഐസ്‌ക്രീമുകൾ എന്നിവ സിറ്റി ജനത സൂപ്പർമാർക്കറ്റിലൂടെ ലഭ്യമാകുമെന്ന് സംഘം പ്രസിഡണ്ട് കെ.വി.സലീം പറഞ്ഞു. ഭാവി പ്രവർത്തന പദ്ധതികളായി ജ്വല്ലറി, ലേഡീസ് ഹോസ്റ്റൽ, നീതി മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കും. കർണ്ണാടക, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ധാന്യങ്ങൾ മൊത്തമായി സംഭരിച്ച് ചില്ലറയായി വിൽപ്പന നടത്തുമെന്നദ്ദേഹം കൂട്ടിച്ചേർത്തു. ജനത സൂപ്പർമാർക്കറ്റിലൂടെ ഹോം ഡെലിവറിയായും സാധനങ്ങൾ എത്തിക്കും. ഫോൺ: 945372863

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *