ഓൾ കേരള വാച്ച് വർക്കേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം

കോഴിക്കോട്: ഓൾ കേരള വാച്ച് വർക്കേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ജനുവരി 9ന് ഞായർ ഉച്ചക്ക് ഒരു മണിക്ക് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ വെസ്റ്റ് കോട്ടപ്പറമ്പിലെ കല്ലായ് മുകുന്ദേട്ടൻ നഗറിൽ (എ
ഐടിയുസി) ജോയിന്റ് കൗൺസിൽ ഹാളിൽ ഇൽഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഘടന വെൽഫെയർ ഫണ്ട് ഉൽഘാടനം എം.കെ.രാഘവൻ എം.പി നിർവ്വഹിക്കും.
ജില്ലയിലെ അഞ്ഞൂറിലധികം വരുന്ന തൊഴിലാളി പ്രതിനിധികൾ പങ്കെടുക്കും. ഏകീകൃത കൂലി സമ്പ്രദായമോ വിപണന മാനദണ്ഡമോ ഈ മേഖലയിൽ വരാത്തതും, നിയന്ത്രണമില്ലാതെ വർദ്ധിപ്പിക്കുന്ന വാടകയും, കടയൊഴിപ്പിക്കൽ ഭീഷണിയും തൊഴിൽ സാധ്യതകൾ ഇല്ലാതാക്കിയതായും, വാച്ച് റിപ്പയർ തൊഴിലാളികൾ രോഗികളും, കാഴ്ച ശക്തി കുറഞ്ഞും മറ്റ് ജീവനോപാധികൾ ഇല്ലാതെ കഷ്ടതയനുഭവിക്കുന്നതിനാൽ ഈ മേഖലയിൽ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും സംസ്ഥാന സെക്രട്ടറി എം.രവികുമാർ പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് വാച്ചുകളുടെ കടന്നുകയറ്റം നിയന്ത്രിക്കാനും ഓൺലൈൻ വിൽപ്പന മൂലം തൊഴിൽ നഷ്ടത്തിനും കടകൾ അടച്ചു പൂട്ടലിനും പരിഹാരം ഉണ്ടാക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. സംസ്ഥാന പ്രസിഡണ്ട് കെ.പി.മുഹമ്മദ് ഇല്ല്യാസ്, സംസ്ഥാന ട്രഷറർ പി.ടി.ഷംസുദ്ദീൻ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *