
മെഡിക്കൽ ലബോറട്ടറി രംഗത്ത് അത്യാധുനിക സംവിധാനങ്ങളും, സാങ്കേതികവിദ്യകളും ലഭ്യമാക്കുന്നതോടൊപ്പം സാമൂഹിക പ്രതിബദ്ധതയോടെ ജീവകാരുണ്യപ്രവർത്തനങ്ങളിലും അസ ഡയഗ്നോസ്റ്റിക് സെൻറർ സജീവമായി ഇടപെടുന്നതായി മാനേജിംഗ് പാർട്നർ മജീദ് നെല്ലിക്ക പറഞ്ഞു. കോവിഡ് RT- PCR പരിശോധനക്കുള്ള ഉത്തര കേരളത്തിലെ ആദ്യത്തെ ഐസിഎംആർ അംഗീകൃത ലബോറട്ടറി ആണ് അസ ഡയഗ്നോസ്റ്റിക് സെൻറർ. ഇതിനോടകം തന്നെ ഒരു ലക്ഷത്തിൽ പരം കോവിഡ് പരിശോധനകൾ ലബോറട്ടറിയിൽനടത്തിക്കഴിഞ്ഞു. ചടങ്ങിൽ ഓട്ടോ തൊഴിലാളികൾക്കുള്ള പ്രിവിലേജ് കാർഡ് കാർഡ് വിതരണോദ്ഘാടനം മേയർ ഓട്ടോ ഡ്രൈവേഴ്സ് പ്രതിനിധി സജീവ് കുമാറിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു . അസ ഡയഗ്നോസ്റ്റിക് സെൻറർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജാവേദ് ഇസ്ലാം സ്വാഗതവും
സി ഇ ഒ സഈം അബ്ദുള്ള നന്ദിയും പറഞ്ഞു.
