ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല: നിലപാടിലുറച്ച് സ്പീക്കര്‍ ഷംസീര്‍

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല: നിലപാടിലുറച്ച് സ്പീക്കര്‍ ഷംസീര്‍

മിത്ത് പരാമര്‍ശത്തിനെതിരെ എന്‍.എസ്.എസിന്റെ തെരുവ് സമരത്തിന്റെ പശ്ചാത്തലത്തിലും നിലപാടിലുറച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല. ഭരണഘടന സംരക്ഷിക്കപ്പെടണം. ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കരുത്. അത് ഓരോ വിദ്യാര്‍ഥികളും ഉറപ്പ് വരുത്തണം. കേരളം മതനിരപേക്ഷതയുടെ മണ്ണാണ്.
എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്‌കാരം. അത് ഉയര്‍ത്തിപ്പിടിക്കണം. ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനം ചര്‍ച്ചയും സംവാദങ്ങളും വിയോജിപ്പുമാണ്. എന്‍.സി.ഇ.ആര്‍.ടി പുസ്തകത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ശക്തനായ മതനിരപേക്ഷനാകുക എന്നത് ആധുനികകാലത്തെ ആവശ്യമാണെന്നും സ്പീക്കര്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *