വിദ്യാലയങ്ങളില്‍ ഉപഭോക്തൃ സെമിനാറും കണ്‍സ്യൂമര്‍ ക്ലബ് രൂപീകരണവും നടത്തും

വിദ്യാലയങ്ങളില്‍ ഉപഭോക്തൃ സെമിനാറും കണ്‍സ്യൂമര്‍ ക്ലബ് രൂപീകരണവും നടത്തും

കോഴിക്കോട്: ഉപഭോക്തൃരംഗത്തെ ചൂഷണത്തിനെതിരെ വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ വിദ്യാലയങ്ങളില്‍ ഉപഭോക്തൃ സെമിനാറും കണ്‍സ്യൂമര്‍ ക്ലബ് രൂപീകരണവും നടത്തും. കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള (CFK) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10 മണിക്ക് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എ.ഡി.എം സി. മുഹമ്മദ് റഫീഖ് ജില്ലാ സപ്ലൈ ഓഫിസര്‍ ഒ.എസ് ബിന്ദു, കോഴിക്കോട് ആര്‍.ഡി.ഡി.എം സന്തോഷ് എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ 20 ഓളം വിദ്യാലയങ്ങളില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്ഥാന വൈസ് ചെയര്‍മാന്‍ സക്കറിയ പള്ളിക്കണ്ടി, വര്‍ക്കിങ് ചെയര്‍മാന്‍ പി.അബ്ദുല്‍ മജീദ്, ആക്ടിംഗ് പ്രസിഡണ്ട് കെ.പി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *