വനിതകള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

വനിതകള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

മാഹി: വര്‍ഗീയ വിഭജന രാഷ്ട്രീയത്തിന്റെ ഇരകളായി മണിപ്പൂരിലെ സ്ത്രീകളെ മാനഭംഗപ്പെടുത്തി തെരുവില്‍ വലിച്ചിഴക്കപ്പെടുന്ന കൊടും ക്രൂരതയ്‌ക്കെതിരെ മാഹി മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് പ്രതിഷേധ സമരം നടത്തി.
പി.പി ആശാലതയുടെ അധ്യക്ഷതയില്‍ മാഹി എം.എല്‍.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

കെ. മോഹനന്‍, കാഞ്ചന നാണു, സത്യന്‍ കേളോത്ത്, അഡ്വ: എ.പി.അശോകന്‍, കെ. ഹരീന്ദ്രന്‍, നളിനി ചാത്തു, പി.ടി.സി ശോഭ, ജസീമ മുസ്തഫ, ശ്രീജ ശ്രീനിവാസന്‍, ഐ. അരവിന്ദന്‍, അശിതാ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *