രാമാശ്രമം-ഉണ്ണീരിക്കുട്ടി പുരസ്‌കാരം ഇന്ദ്രൻസിന്

കോഴിക്കോട്: മുപ്പത്തിയൊന്നാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌കാരത്തിന് സിനിമാ താരം ഇന്ദ്രൻസിനെ തെരഞ്ഞടുത്തതായി രാമാശ്രമം ട്രസ്റ്റ് ചെയർമാൻ എം.മുകുന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അരികവൽക്കരിക്കപ്പെട്ടവരിൽ നിന്ന് ഉയർന്നുവന്ന കലാകാരനാണ് ഇന്ദ്രൻസ്. സിനിമയിൽ മഹാനടന്മാരാവാൻ ശരീര സൗന്ദര്യം ആവശ്യമില്ലെന്നും, പ്രതിഭയുടെ സൗന്ദര്യമാണ് സിനിമക്ക് ഇണങ്ങുന്നതെന്നും തെളിയിച്ച നടനാണ് ഇന്ദ്രൻസെന്ന് എം.മുകുന്ദൻ പറഞ്ഞു. ജനുവരി 15ന് ശനിയാഴ്ച വൈകിട്ട് എസ്.എൻ.ഇ എസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്ന പുരസ്‌കാരം ഇന്ദ്രൻസിന് സമ്മാനിക്കും. എം.എ.ശിഷൻ മാനേജിംഗ് ട്രസ്റ്റി, രാമാശ്രമം ട്രസ്റ്റ്, എൻ.മോഹനൻ-ചെയർമാൻ അവാർഡ് നിർണ്ണയ കമ്മറ്റി എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *