ഒ.പി രാജ്‌മോഹന്‍ അനുസ്മരണം നടത്തി

ഒ.പി രാജ്‌മോഹന്‍ അനുസ്മരണം നടത്തി

തലശ്ശേരി: ചലച്ചിത്ര നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഒ.പി രാജ്‌മോഹന്‍ അനുസ്മരണം പുരോഗമന കലാ സാഹിത്യ സംഘം തലശ്ശേരി നോര്‍ത്ത് യൂണിറ്റ് സംഘടിപ്പിച്ചു. കൊളശ്ശേരി കരയത്തില്‍ നാരായണന്‍ ഹാളില്‍ ചലച്ചിത്ര നിരൂപകനും കവിയുമായ ഡോ: ജിനേഷ് കുമാര്‍ എരമം ഉദ്ഘാടനം ചെയ്തു. ശ്യാം എന്‍.എ അധ്യക്ഷത വഹിച്ചു. ടി.എം ദിനേശന്‍, വിമല്‍ കുമാര്‍.പി എന്നിവര്‍ സംസാരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *