സൂക്ഷ്മ-ചെറുകിട വ്യവസായ കൈത്തറി മേളക്ക് ഇന്ന് തുടക്കം

കോഴിക്കോട്: വ്യവസായ-വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കോഴിക്കോട്, നബാർഡ് ജില്ലാ കൈത്തറി വികസന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൂക്ഷ്മ ചെറുകിട വ്യവസായ-കൈത്തറി പ്രദർശന മേളക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 4 മണിക്ക് മേള ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ്.പി.എ അദ്ധ്യക്ഷത വഹിക്കും. ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കമ്മീഷൻ അനുപം മിശ്ര ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തും. നബാർഡ് ജില്ലാ വികസന മാനേജർ മുഹമ്മദ് റിയാസ് ആദ്യ വിൽപ്പന നടത്തും. എസ്.കെ.അബൂബക്കർ കൗൺസിലർ കോഴിക്കോട് കോർപ്പറേഷൻ, അബ്ദുറഹിമാൻ.എം, ജില്ലാ പ്രസിഡണ്ട് കേരളാ സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ആശംസകൾ നേരും. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ കെ.ടി.ആനന്ദകുമാർ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം മാനേജർ രാജീവ്.കെ നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *