ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ചന്ദേല്‍ ജില്ലയിലെ മോറെ പട്ടണത്തിലുണ്ടായ സംഘര്‍ഷത്തില്‍ അക്രമകാരികള്‍ ആളൊഴിഞ്ഞ 30 വീടുകള്‍ അഗ്‌നിക്കിരയാക്കി. മെയ്‌തെയ് വിഭാഗക്കാരുടെ വീടുകളാണ് അക്രമകാരികള്‍ അഗ്‌നിക്കിരയാക്കിയത്. പ്രദേശത്ത് സായുധ സേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. മണിപ്പൂരിലെ അക്രമണങ്ങളുടേതെന്ന പേരില്‍ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമ വീഡിയോകളുടെ സത്യാവസ്ഥ പോലീസ് പരിശോധിക്കും.