ബേപ്പൂര്‍: പുരോഗമന കലാസാഹിത്യ സംഘം അരക്കിണര്‍ യൂണിറ്റ് സമ്മേളനം കഥകൃത്ത് എം. ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. മണിപ്പൂര്‍ വംശഹത്യയെ നമ്മള് ജാഗ്രതയോടെ കാണണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നടുവട്ടം ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാറൂഖ് മേഖല സെക്രട്ടറി, വി.കെ. ദിലീപ്, പി.പി ബീരാന് കോയ എന്നിവര്‍ സംസാരിച്ചു. 17 അംഗ സമിതിയില്‍ ഗിരീഷ് കുമാര്‍ സെക്രട്ടറിയായും ശങ്കര നാരായണന് പ്രസിഡന്റ് ആയും തെരഞ്ഞെടുത്തു.