ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ്; തടസം സൃഷ്ടിച്ച് മഴ

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ്; തടസം സൃഷ്ടിച്ച് മഴ

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് മഴമൂലം വൈകി. അഞ്ചാം ദിനം മത്സരം തുടങ്ങാനിരിക്കെയാണ് മഴ പെയ്തത്. ഇതോടെ മത്സരം തുടങ്ങാന്‍ വൈകും. ഒരു ദിവസം ശേഷിക്കെ വിന്‍ഡീസിന് വിജയിക്കാന്‍ 289 റണ്‍സ് വേണം.

നാലാം ദിനം മത്സരമവസാനിച്ചപ്പോള്‍ വിന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സാണ് നേടിയത്. 365 റണ്‍സാണ് ഇന്ത്യ വിജയലക്ഷ്യമായി ആതിഥേയര്‍ക്ക് മുന്നില്‍ വെച്ചത്. ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ (24), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (20) എന്നിവരാണ് വിന്‍ഡീസിനായി ക്രീസിലുള്ളത്. ആദ്യ മത്സരം വിജയിച്ച ഇന്ത്യ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ്. മത്സരം മഴ അപഹരിച്ചാല്‍ ഇരുടീമുകളും സമനിലയില്‍ പിരിയുകയും പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്യും.

 

Share

Leave a Reply

Your email address will not be published. Required fields are marked *