മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സത്യം എന്താണെന്ന് രാജ്യം അറിയണം. എന്നാല്‍ പ്രതിപക്ഷം മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച ആഗ്രഹിക്കുന്നില്ല. ചര്‍ച്ച നടത്താന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കുകയാണ്. രാജ്യം ഈ വിഷയത്തിലെ സത്യം മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും അമിത് ഷാ പറഞ്ഞു
അതേസമയം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും ഇന്നത്തേക്ക് പിരിഞ്ഞു. പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തി പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷ എം.പിമാര്‍ ഇരു സഭകളിലേക്കും എത്തിയത്. അടിയന്തര പ്രമേയങ്ങള്‍ തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ചു. ചോദ്യോത്തര വേളയ്ക്കുശേഷം ചര്‍ച്ചയാകാം എന്നും ആര് മറുപടി പറയണമെന്ന് നിര്‍ബന്ധിക്കരുതെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇരുസഭകളും പല തവണ തടസപ്പെട്ടതോടെ ഇന്നത്തേക്ക് പിരിഞ്ഞു.