കോഴിക്കോടിന്റെ സംഗീത മഹിമയ്ക്ക് പൊന്‍തൂവല്‍ ചാര്‍ത്താന്‍ ഗസലുകളുടെയും ഗീതുകളുടെയും പെരുമഴ പെയ്യിക്കാന്‍ ആഷിഖി

കോഴിക്കോടിന്റെ സംഗീത മഹിമയ്ക്ക് പൊന്‍തൂവല്‍ ചാര്‍ത്താന്‍ ഗസലുകളുടെയും ഗീതുകളുടെയും പെരുമഴ പെയ്യിക്കാന്‍ ആഷിഖി

കോഴിക്കോട്: ജൂലൈ 30ന് വൈകീട്ട് ആറു മണിക്ക് തളിയിലെ മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ ജൂബിലി ഹാളില്‍ സംഗീതത്തിന്റെ മാസ്മരിക മുഹൂര്‍ത്തങ്ങള്‍ തീര്‍ക്കാന്‍ കോഴിക്കോടിന്റെ അഭിമാനങ്ങളായ വീത് രാഗ്, വി.എസ് രമ്യ എന്നിവര്‍ക്കൊപ്പം ആലാപന സൗകുമാര്യം കൊണ്ട് വിസ്മയം തീര്‍ക്കാന്‍ എത്തുന്നത് ചെന്നൈ എ.ആര്‍ റഹ്‌മാന്റെ കെ.എം മ്യൂസിക് & ടെക്‌നോളജി കോളേജ് അദ്ധ്യാപകനും പ്രശസ്ത ഗസല്‍ ഗായകനുമായ ഡോ. ഹമ്പിള്‍ ഷൈനും ജീവിക്കുന്ന ഇതിഹാസ ഗായകന്‍ ഗുലാം അലിയുടെ പാട്യാല ഘരാന പരമ്പരയില്‍ നിന്ന് ഉള്‍പ്പെടെ സംഗീതം അഭ്യസിക്കുന്ന നിയാസ് മുഹമ്മദും ആണ്. സംഗീത ഉപകരണവാദനവുമായി അവരെ അനുഗമിക്കുന്നത് പരിണിതപ്രജ്ഞരായ റോയ് ജോര്‍ജ്ജ്, പോള്‍സണ്‍, നിഖില്‍ റാം, തനൂജ്, സുനില്‍ കുമാര്‍, സുഹൈല്‍ എന്നീ അതുല്യ സംഗീതകാരന്മാരും. പരിപാടി സംഘടിപ്പിക്കുന്നത് സുകൃതം മ്യൂസിക് ലവേഴ്‌സ് ആണ്.

Share

Leave a Reply

Your email address will not be published. Required fields are marked *