കനത്ത മഴയും കാറ്റും; മരം കടപുഴകി വീണു, ആളപായമില്ല

കനത്ത മഴയും കാറ്റും; മരം കടപുഴകി വീണു, ആളപായമില്ല

മാഹി: ചെമ്പ്ര ശ്രീ നാരായണമഠത്തിന് സമീപം തട്ടാന്‍കണ്ടി പറമ്പിലെ തേക്ക് മരം കടപുഴകി റോഡിന് കുറുകെ മറിഞ്ഞു. കനത്ത മഴയും കാറ്റും വീശിയതോടെയാണ് മരം വീണത്. ചാമേരി സഹദേവന്റെ വീട്ടിലെ മതില്‍ തകര്‍ന്നു. ആളപായമൊന്നുമില്ല. വീഴ്ചയില്‍ ഇലക്ട്രിക് ലൈനുകളും കേബിള്‍ വയറുകളും തകര്‍ന്നിരിക്കുകയാണ്. യാത്രക്കാരും വാഹനങ്ങളും ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. മാഹി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും വൈദ്യുതി വകുപ്പും എത്തി മരങ്ങള്‍ മുറിച്ചുമാറ്റുകയും വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തു. നോര്‍ത്ത് ചെമ്പ്ര റെസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *