ഇവൾ കൊടുങ്കാറ്റിന് മുമ്പുള്ള ഇടിമുഴക്കം; നയൻതാരയുെട കാരക്ടർ പോസ്റ്റർ പങ്കുവെച്ച് ഷാരൂഖ്

ഇവൾ കൊടുങ്കാറ്റിന് മുമ്പുള്ള ഇടിമുഴക്കം; നയൻതാരയുെട കാരക്ടർ പോസ്റ്റർ പങ്കുവെച്ച് ഷാരൂഖ്

സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് ഷാരൂഖ് ഖാന്റെ ‘ജവാൻ’. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രിവ്യൂവിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയായ നയൻതാരയുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഷാരൂഖ്.

“കൊടുങ്കാറ്റിനു മുൻപേ വരുന്ന ഇടിമുഴക്കമാണ് ഇവൾ” എന്ന കുറിപ്പിനൊപ്പമാണ് വിവിധ ഭാഷകളിലുള്ള കാരക്ടർ പോസ്റ്റർ ഷാരൂഖ് പങ്കുവെച്ചത്.

“Ready or Not she is got the Glock” (തയ്യാറായാലും ഇല്ലെങ്കിലും അവളുടെ കയ്യിലാണ് പിസ്റ്റൽ ) എന്നാണ് പോസ്റ്ററിലെ കാപ്ഷൻ.

എന്തായാലും ട്വീറ്റിന് കീഴിൽ ചിത്രത്തെ കുറിച്ചുള്ള വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. നയൻതാരയെ കൂടാതെ കാമിയോ റോളിൽ ദീപിക പദുക്കോണും അഭിനയിക്കുന്നുണ്ട്. ‌‌വില്ലനായി വിജയ് സേതുപതി, പ്രിയാമണി എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

ആറ്റ്ലീ എന്ന സൂപ്പർ ഹിറ്റ് തമിഴ് സംവിധായകന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ. നയൻ താരയുടേയും ബോളിവുഡ് ആരങ്ങേറ്റമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *